ഫോട്ടോ എടുക്കുന്നതിനിടെ എളമ്പിലേരി പുഴയില്‍ അപകടത്തില്‍പ്പെട്ട തമിഴ് ദമ്പതികളില്‍ യുവതി മരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ ഇരുവരും അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. സേലം സ്വദേശി ഡാനിയല്‍ സഹായരാജൻ (35) ഭാര്യ യൂനിസ് നെല്സൻ (31) എന്നിവരാണ് അപകടത്തിൽ പെട്ടത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിൽ വെച്ച് ഇന്നു പുലര്‍ച്ചെയാണ് യൂനിസ് മരിച്ചത്. […]