എതിര്‍ശബ്ദങ്ങളെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കിരാതമായ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭങ്ങളിലേക്കു കടക്കുകയാണെന്ന് സംഘടനാചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്. പിണറായി വിജയനെ വിമര്‍ശിച്ചതിന് പ്രതിപക്ഷനേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും മാധ്യമങ്ങളെയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാരും സിപിഎമ്മും സര്‍വശക്തിയും സന്നാഹവും ഉപയോഗിച്ച് ആഞ്ഞുശ്രമിക്കുകയാണ്. കെപിസിസി പ്രസിഡന്റിനെ പീഡനക്കേസില്‍ […]







