പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. പ്രതിയുള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ സുരേഷാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കെണിയില്‍ നിന്ന് വൈദ്യതാഘാതമേറ്റാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടതെന്ന് സുരേഷ് സമ്മതിച്ചതായി പാലക്കാട് എസ്പി ആര് വിശ്വനാഥ് പറഞ്ഞു. […]







