വിജയ് ബാബു 24നകം ഹാജരാകണം; ഇല്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്
![](https://sarklive.com/wp-content/uploads/2022/05/Vijay-B.jpg)
നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വിജയ് ബാബു മെയ് 24നകം ഹാജരാകണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. 24നുള്ളില്‍ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും നാഗരാജു കൂട്ടിച്ചേര്‍ത്തു.
വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു. കൊച്ചി സിറ്റി പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യം ഇന്ത്യന്‍ എംബിസ വഴി യുഎഇയെ അറിയിച്ചു. ഇതോടെ വിസ റദ്ദാകുമെന്നതിനാലാണ് വിജയ് ബാബു ദുബായ് വിട്ടതെന്നാണ് സൂചന. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയുമായി കരാറില്ലാത്ത രാജ്യത്തേക്ക് ഇയാള്‍ കടന്നുവെന്നാണ് വിവരം.
റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ ഒളിവില്‍ കഴിയുന്ന രാജ്യത്തെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കൈമാറാന്‍ നിര്‍ബന്ധിതമാകും. നിലവില്‍ ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Content Highlight: Police demand Vijaya Babu to appear before 24th