വയനാട് അതിക്രമത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പത്തനംതിട്ട അങ്ങാടിക്കലിലെ വീടിന് സമീപം കരിങ്കൊടി കാട്ടിയത്. വീട്ടില്‍ നിന്ന് മന്ത്രി അടൂരിലെ പരപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോളായിരുന്നു പ്രതിഷേധം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് ഉള്‍പ്പെടെ നാല് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. […]





