ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗം; സംഘാടകസമിതിക്കെതിരെ കേസ്
മലപ്പുറം അരീക്കോട് ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്. സംഘാടകസമിതിക്കെതിരെയാണ് ഇപ്പോൾ കേസെടുത്തത്. അനുമതി ഇല്ലാതെയും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനുമാണ് കേസെടുത്തത്. അരീക്കോട് പോലീസ് ആണ് സംഭവത്തിൽ കേസെടുത്തത്. സെവൻസ് ഫുട്ബോളിന്റെ ഫൈനലിലാണ് അപകടം നടന്നത്. പടക്കങ്ങൾ മൈതാനത്തിന് അരികിലായിരിന്നവർക്ക് നേരെ തെറിച്ചു […]