വനിതാ ഫുട്ബോള് ലോകകപ്പില് ഇന്ന് പുതിയ ചാമ്പ്യനെ അറിയാം. സിഡ്നിയില് ഇന്ത്യൻ സമയം പകല് 3.30നാണ് കിരീടപ്പോരാട്ടം. യൂറോപ്പിലെ രണ്ട് വൻ ശക്തികളായ ഇംഗ്ലണ്ടും സ്പെയിനും തമ്മിലാണ് പോരാട്ടം. ഇരു ടീമുകളുടെയും ആദ്യ ലോകകപ്പ് ഫൈനലാണിത്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ലോകകപ്പിന്റെ ആവേശകരമായ പതിപ്പാണ് അവസാനിക്കുന്നത്. ഇംഗ്ലണ്ടും സ്പെയിനും മനോഹരപ്രകടനങ്ങളുമായാണ് കലാശക്കളിയിലേക്ക് എത്തിയത്. സ്പെയ്നിന്റെ തുടക്കം […]