ഇന്‍ഡോനീഷ്യയില്‍ ഫുട്ബോള്‍ മാച്ചിനിടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; 129 പേര് കൊല്ലപ്പെട്ടു
ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മാച്ചിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 129 പേര് കൊല്ലപ്പെട്ടു. ഇന്‍ഡോനീഷ്യന്‍ ലീഗ് സോക്കര്‍ മാച്ചിനിടെ ശനിയാഴ്ച രാത്രിയാണ് സംഭവം. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്. അരേമ എഫ്സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയം നേടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. […]