യൂറോകപ്പ് ഫുട്ബോള്‍ ഉദ്ഘാടന മത്സരത്തില്‍ സ്കോട്ട്ലൻഡിനെ തകർപ്പൻ വിജയവുമായി ആതിഥേയരായ ജർമ്മനി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജർമ്മനിയുടെ വിജയം. ചുവപ്പ് കാർഡുമായി റയാൻ പോർട്ടിയസ് കളത്തിന് പുറത്തായതോടെ പത്തുപേരുമായാണ് സ്കോട്ട്ലൻഡ് ജർമ്മനിക്കെതിരെ പൊരുതിയത്. എന്നാല്‍, സ്റ്റീവ് ക്ലാർക്കിൻ്റെ 10 അംഗ ടീമിന് ഒരിക്കല്‍ പോലും ജർമ്മൻ മതില് തകർക്കാനായില്ല. ജർമ്മനിയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിലും സ്കോട്ട്ലൻഡ് പരാജയപ്പെട്ടു. […]







