യുഎഇയില്‍ ഇന്നും മഴ; പലയിടത്തും വെള്ളക്കെട്ട്
യു എ ഇയില്‍ പലയിടത്തും ഇന്നും കനത്ത മഴയ്ക്ക് സാധ്യത എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളിയുടെ മുന്നറിയിപ്പ്.
രാജ്യത്തുടനീളം ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലേക്കുള്ള സംവഹന മേഘങ്ങളുടെ രൂപീകരണമാണ് മഴയ്ക്ക് കാരണമാകുന്നത്. രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്ക്കും.
യു എ ഇയുടെ ചില ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും. രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും എന്‍ സി എം മുന്നറിയിപ്പ് നല്കി.