തൃശൂരില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. ശരാശരി താപനില മൂന്നു മുതല്‍ നാല് ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് സൂചന. തിരമാലകള്‍ ഉയരാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കനത്ത ചൂടില്‍ കഴിഞ്ഞ ദിവസം രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കണ്ണൂർ സ്വദേശിയായ മധ്യവയസ്കനും, […]