പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 40 വര്ഷം കഠിന തടവ്
Posted On November 28, 2023
0
238 Views

പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില് യുവാവിന് 40 വര്ഷം കഠിന തടവും 40000 രൂപ പിഴയും.
മേലാറ്റൂര് മണിയണിക്കടവ് പാലത്തിനു സമീപം പാണ്ടിമാമൂട് വീട്ടില് അനിലിനെ (21)യാണ് മഞ്ചേരി രണ്ടാം അതിവേഗ കോടതി ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. രണ്ട് പോക്സോ വകുപ്പുകളിലായി 20 വര്ഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില് രണ്ടു മാസം വീതം തടവ് കൂടി അനുഭവിക്കണം. പിഴയടച്ചാല് തുക അതിജീവിതക്ക് നല്കാനും കോടതി ഉത്തരവിട്ടു.