എഡിഎമ്മിന്റെ മരണം: പി.പി.ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11 മുതല്‍ മൂന്ന് വരെയാണ് അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിന് ശേഷമുള്ള വൈദ്യപരിശോധനയ്ക്കായി ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ ശേഷം ദിവ്യയെ കണ്ണൂരിലെ വനിതാ ജയിലിലേക്ക് തിരികെ അയയ്ക്കും.
കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തെങ്കിലും ദിവ്യ ഇതിനോട് സഹകരിച്ചിരുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് കാട്ടി പോലീസ് അപേക്ഷ നല്‍കുകയായിരുന്നു.