ആലുവയിൽ ആശുപത്രിയിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ആലുവ കാർമൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ തിരുവനന്തപുരം പാങ്ങോട് മരുതമൺ കുളമാൻ കുഴി വീട്ടിൽ ജയചന്ദ്രൻ നായർ(62) ആണ് മോഷണം നടത്തിയത്. ഇയാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ആലുവ കാർമൽ ആശുപത്രിയിലാണ് സംഭവം. കാഷ്വാലിറ്റിയുടെ മുൻവശം കസേരയിൽ വച്ചിരുന്ന രണ്ടരപ്പവൻ സ്വർണ്ണവും, 14500 രൂപയയും അടങ്ങിയ കവർ ജയചന്ദ്രൻ നായർ മോഷ്ടിക്കുകയായിരുന്നു.
എസ്.എച്ച്.ഒ എൽ അനിൽകുമാർ, എ.എസ്.ഐ ടി.എസ്.അരുൺ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, എച്ച്. ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlight: Aluva Hospital Theft