‘നിരപരാധിയാണ്, തെളിവുകളുണ്ട്’; വധശിക്ഷക്കെതിരെ അമീറുല്‍ ഇസ്ലാം സുപ്രീംകോടതിയില്‍
Posted On July 14, 2024
0
364 Views

പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാം സുപ്രീംകോടതിയില്‍ വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി.
വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. നിരപരാധിയെന്ന് തെളിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടെന്നാണ് പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകരായ സതീഷ് മോഹനന്, സുഭാഷ് ചന്ദ്രന്,ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുലിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.