മധ്യപ്രദേശില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം; വനിത സുഹൃത്തിനെ ബലാത്സംഗം ചെയ്തു
മധ്യപ്രദേശില്‍ സൈനിക ഉദ്യോഗസ്ഥരെ മർദിച്ച് വനിത സുഹൃത്തിനെ ബലാത്സംഗം ചെയ്തു. ഇൻഡോർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം.
അജ്ഞാതരായ ഏഴ് പേരെത്തിയാണ് സൈനിക ഉദ്യോഗസ്ഥരെ മർദിച്ച് വനിത സുഹൃത്തിനെ ബലാത്സംഗം ചെയ്തതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
23,24 വയസ് പ്രായമുള്ള സൈനിക ഉദ്യോഗസ്ഥരാണ് മർദനത്തിന് ഇരയായതെന്ന് ബാഡ്ഗോണ്ട പൊലീസ് അറിയിച്ചു. രണ്ട് പേരും പെണ്‍സുഹൃത്തുക്കളോടൊപ്പം ചൊവ്വാഴ്ച രാത്രിയോടെയാണ് വിനോദയാത്രക്കായി പോയത്.
ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ വിനോദകേന്ദ്രത്തിന് സമീപത്തെ മോ-മണ്ഡലേശ്വർ റോഡില്‍ ഏഴോളം പേർ എത്തുകയായിരുന്നു. തുടർന്ന് വാഹനം തടഞ്ഞുനിർത്തി സൈനികോദ്യോഗസ്ഥരില്‍ ഒരാളെ മർദിച്ചതിന് ശേഷം കാറിലുണ്ടായിരുന്ന ഇവരുടെ വനിത സുഹൃത്തുക്കളില്‍ ഒരാളെ ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് 10 ലക്ഷം രൂപ നല്കിയാല് മാത്രമേ സൈനിക ഉദ്യോഗസ്ഥനേയും പെണ്സുഹൃതതിനേയും വിട്ടുനല്കുവെന്ന് അറിയിച്ചു. ഈ അവസരം മുതലാക്കി സൈനിക ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആർമിയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് എത്തുമ്ബോഴേക്കും അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു.