പിണറായിയിൽ കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു
Posted On December 8, 2024
0
119 Views

കണ്ണൂരിലെ പിണറായിയിൽ കോൺഗ്രസിൻറെ ഓഫീസ് അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് അടിച്ച് തകർത്തത്.
വെണ്ടുട്ടായിലെ കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റി ഓഫീസാണ് തകർത്തത്. വൈദ്യുതി വിച്ഛേദിച്ച ശേഷം, അവിടുള്ള സിസിടിവികളുടെ പ്രവർത്തനവും ഇല്ലാതാക്കിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്. ഈ സംഭവത്തിന് പിന്നിൽ പിണറായിയിൽ സിപിഐഎം പ്രവർത്തകർ ആണെന്ന് കോൺഗ്രസ് ആരോപണം ഉയർത്തുന്നുണ്ട്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025