MDMAയും, സിറിഞ്ചുകളുമായി CPM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ
Posted On March 7, 2025
0
205 Views
എംഡിഎംഎയുമായി CPM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് സൗത്ത് പൊലീസിന്റെ പിടിയിൽ ആയത്. എസ്എഫ്ഐ മുൻ ഏരിയ കമ്മിറ്റി അംഗം ആയിരുന്നു വിഘ്നേഷ്.
ആലപ്പുഴ EMS സ്റ്റേഡിയത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. വിഘ്നേഷനിൽ നിന്ന് 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളും കണ്ടെത്തി. വിഘ്നേഷന് ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് പൊലീസ് അറിയിച്ചു.











