വടക്കാഞ്ചേരി എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വന്‍ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പിടികൂടി. വാഹനപരിശോധയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ധര്‍മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസവും തൃശൂരിൽ ഒരു വാടക വീട്ടിൽ നിന്ന് നാലര കിലോഗ്രാം കഞ്ചാവുമായി […]