‘സിപിഐഎം അതിജീവിതയ്ക്ക് ഒപ്പം ആരായാലും സംരക്ഷിക്കപ്പെടില്ല’; എം വി ഗോവിന്ദൻ
നടി ആക്രമിക്കപ്പെട്ട കേസിൽ സിപിഐഎം അതിജീവിതയ്ക്ക് ഒപ്പം, ആരായാലും സംരക്ഷിക്കപ്പെടില്ലെന്ന് പറയുകയാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട വിധിയിൽ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
അതിജീവിക്കൊപ്പമാണ് സർക്കാർ. നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നാണ് സിപിഐഎം നിലപാട്. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പക്ഷേ അത് കൃത്യമായ രീതിയിൽ തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാ ക്രിമിനലുകളേയും നേരിട്ട് കൊണ്ടാണ് പൊലീസ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഈ കേസിൻ്റെ വിധിയിൽ യഥാർത്ഥത്തിൽ ഗൂഢാലോചന തെളിയിക്കപ്പെടുന്നതിന് അപ്പീൽ പോവും. സർക്കാരും അതിജീവിതയ്ക്കൊപ്പമാണ്. അതിജീവിത വിധിയിൽ തൃപ്തിയില്ലെന്നാണ് പ്രതികരിച്ചത്. അവരുടെ തൃപ്തിയാണ് പ്രധാനം. പ്രോസിക്യൂഷന് വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.













