ഡോ. വന്ദനാ ദാസിന് വിട; വൈകാരികമായി നിമിഷങ്ങളോടെ സംസ്കാരച്ചടങ്ങുകൾ പൂര്‍ത്തിയായി,
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന് നാടിൻറെ യാത്രാമൊഴി.
വന്ദനയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന് നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തി.
വന്ദനയുടെ അച്ഛനും അമ്മയും അവസാന ചുംബനം നല്‍കാനെത്തിയ ദൃശ്യങ്ങള്‍ കണ്ടുന്നിവരുടെ കണ്ണ് നിറച്ചു. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് സംസ്കാര ചടങ്ങുകൾക്ക് ആയി കോട്ടയം കടത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലെത്തിയവര്‍ സാക്ഷികളായത്. ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെ പൊതുദര്ശനത്തില് വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്.