കൊച്ചി വിമാനത്തിനും വ്യാജ ബോംബ് ഭീഷണി , ഒരാഴ്ചയ്ക്കുള്ളില്‍ 70 സന്ദേശങ്ങള്‍
നാളുകളായി രാജ്യത്തെ ആശങ്കപ്പെടുത്തുന്ന വ്യാജ ബോംബ് ഭീഷണിയില്‍പ്പെട്ട്
കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനവും.
ഇന്നലെ വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- ബംഗളൂരു അലയൻസ് എയർ വിമാനം ഭീഷണിയെ തുടർന്ന് അര മണിക്കൂറോളം വൈകി. യാത്രക്കാരെയും ലഗേജുകളും ഉള്‍പ്പടെ പരിശോധിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ യാത്രക്കാരെയും വിമാനക്കമ്ബനികളെയും അന്വേഷണ ഏജൻസികളെയും പ്രതിസന്ധിയിലാക്കി തിങ്കളാഴ്ച മുതല്‍ ഇന്നലെ വരെ 70 വ്യാജ ബോംബ് ഭീഷണികളാണുണ്ടായത്. ഇന്നലെ മാത്രം 30ല്‍പ്പരം ഭീഷണികള്‍.
രാജ്യാന്തര സർവീസുകളെ അടക്കം ഇത് താറുമാറാക്കി. എയർ ഇന്ത്യ,ഇൻഡിഗോ,ആകാശ എയർ,വിസ്താര,സ്പൈസ് ജെറ്റ്,സ്റ്റാർ എയർ,അലയൻസ് എയർ വിമാനങ്ങള്‍ക്ക് നേരെയായിരുന്നു സമൂഹ മാദ്ധ്യമമായ എക്സ് മുഖേനയുള്ള ഭീഷണി.