റിപോര്‍ട്ട് അതിജീവിതക്ക് നല്‍കണമെന്ന് ഹൈക്കോടതി; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി. അതിജീവിതക്ക് അന്വേഷണ റിപോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചു. വിചാരണക്കോടതിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ വിചാരണക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതക്ക് കൈമാറുക. പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പകര്‍പ്പ് തനിക്ക് നല്‍കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളി.
നേരത്തെ വിചാരണക്കോടതി ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പരാതിക്കാരിക്ക് റിപ്പോര്‍ട്ട് കിട്ടാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.