രക്തസമ്മര്ദമെന്ന് സൂചന; പി.പി.ദിവ്യ ചികിത്സ തേടി
Posted On October 29, 2024
0
155 Views

എഡിഎം നവീന് ബാബു ജീവനൊടുക്കിയതിന് പിന്നാലെ ഒളിവില് പോയ കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി.പി.ദിവ്യ ആശുപത്രിയില് ചികിത്സ തേടി.
പയ്യന്നൂര് സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
അമിത രക്തസമ്മര്ദത്തെ തുടര്ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. തിങ്കളാഴ്ച ആശുപത്രിയിലെത്തിയ ദിവ്യ അരമണിക്കൂറിന് ശേഷം ഇവിടം വിട്ടു.
ദിവ്യയുടെ മുന്കൂര് ജാമ്യാപേക്ഷയില് ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് ഇവർ ആശുപത്രിയിലെത്തിയത്. പ്രിൻസിപ്പല് സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് വിധി പറയുക.