കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കും: മന്ത്രി വീണാ ജോര്‍ജ്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്കാന് ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.അതേസമയം, ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഡോക്ടർമാർ സമരവുമായി മുന്നോട്ടുപോകുമെന്ന് ഐഎംഎ കേരള ഘടകം. ഓർഡിനൻസിലൂടെ ആശുപത്രി സംരക്ഷണ നിയമം ഉടൻ തന്നെ നടപ്പാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ചതായും ഐഎംഎ കേരളഘടകം സംസ്ഥാന പ്രസിഡന്റ് സുൾഫി നൂഹു മാധ്യമങ്ങളോട് പറഞ്ഞു.