കൊച്ചിയില് കെ.എസ്.ആര്.ടി.സി. ബസില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി പോലീസില് ഏല്പ്പിച്ച് നാട്ടുകാര്
Posted On June 6, 2024
0
228 Views

കെ.എസ്.ആര്.ടി.സി. ബസില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് നിലക്കോട്ടൈ സ്വദേശി അഖില് ജോസാണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകുന്നേരം പെരുമ്ബാവൂരിലാണ് സംഭവം. ബസ് യാത്രയ്ക്കിടെ അഖില് പെണ്കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. പെണ്കുട്ടി ബഹളംവച്ചതോടെ മറ്റുയാത്രക്കാരും ബസ് ജീവനക്കാരും ചേര്ന്ന് യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.