സ്വാമി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വാമി ചമഞ്ഞ് ബിസിനസ് ആവശ്യത്തിനായി കോടികള്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി വൻതുക തട്ടിയെടുത്തെന്ന പരാതിയില്‍ ഹില്‍ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തൃപ്പൂണിത്തുറ സ്വദേശി ഹാൻസ് എന്ന വ്യവസായിയില്‍ നിന്നും 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കാലടി കേന്ദ്രീകരിച്ചുള്ള ഹിന്ദു ആചാര്യസഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകൻ സൗപർണിക വിജേന്ദ്രപുരി സ്വാമി, സെക്രട്ടറി പെരുമ്ബാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല 64 ല്‍ രാഹുല്‍ ആദിത്യ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 98 കോടിയുടെ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് അതിന്റെ കാര്യങ്ങള്‍ക്കായി പല തവണകളായി പണം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.