എഐയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനം വഴി വ്യാജ ഓഹരി വ്യാപാര വെബ്സൈറ്റില്‍ നിന്ന് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍.
മലപ്പുറം കാളികാവ് സ്വദേശി സാബിക്ക് (26) ആണ് പിടിയിലായത്. സാമ്ബത്തിക തട്ടിപ്പ് സംഘങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുത്തുനല്‍കുന്ന പ്രധാന കണ്ണിയാണ് സാബിക്കെന്ന് പോലീസ് പറയുന്നു.
പ്രതികള്‍ ഷെയര്‍ ട്രേഡിംഗ് രംഗത്ത് പ്രവൃത്തിപരിചയമുള്ള വ്യക്തികളുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിര്‍മിച്ചശേഷം ഓഹരിയെ സംബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഇപ്രകാരം വിശ്വാസം പിടിച്ചിപറ്റിയ ശേഷമായിരുന്നു തട്ടിപ്പ്.
കോഴിക്കോട് സ്വദേശിയില്‍ നിന്നും 48 ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് സംഘം 48ലക്ഷം കവര്‍ന്നത്. തട്ടിയെടുത്ത പണം ഇയാള്‍ നെറ്റ് ബാങ്കിംഗ് വഴി മറ്റൊരു പ്രതിയായ മുജീബിന് കൈമാറിയിരുന്നു. ശേഷം ചെക്ക് ഉപയോഗിച്ച് പ്രതികളായ സാബിക്ക്, ജാബിറലി എന്നിവര്‍ പണം പിന്‍വലിച്ചു.
പണം പിന്‍വലിച്ച ബാങ്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്.