പോലീസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; മാവോവാദി രൂപേഷിന് 10 വര്ഷം തടവ്
Posted On April 12, 2024
0
323 Views

വെളളമുണ്ട മാവോയിസ്റ്റ് കേസില് നാലു പ്രതികള്ക്കും തടവുശിക്ഷ. ഒന്നാംപ്രതി രൂപേഷിന് പത്തു വർഷം തടവാണ് വിധിച്ചത്.
ഏഴാം പ്രതി അനൂപ് മാത്യു എട്ടു വർഷം ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കന്യാകുമാരി, എട്ടാം പ്രതി ബാബു എന്നിവർക്ക് ആറു വർഷം വീതം ശിക്ഷയനുഭവിക്കണം. കൊച്ചിയിലെ എൻ.ഐ.എ. കോടതിയാണ് ശിക്ഷ വിധിച്ചത്.
വെള്ളമുണ്ടയില് സിവില് പൊലീസ് ഓഫിസറുടെ വീട്ടില് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മാവോയിസ്റ്റ് ലഘുലേഖകള് വിതരണം ചെയ്തുവെന്നുമാണ് കേസ്.