”പുരുഷന്മാരുടെ ഫോണ്‍ നമ്ബറുകള്‍ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു”; നേരിട്ടത് കൊടിയ മര്‍ദ്ദനമെന്ന് നവവധു
ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നവവധു പറയുന്നു. സംശയത്തിന്റെ പേരിലാണ് പുലർച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുല്‍ ക്രൂരമായി മർദ്ദിച്ചത്. മൊബൈല്‍ ചാർജറിന്റെ വയർ കഴുത്തില്‍ മുറുക്കി. ബെല്‍റ്റ് കൊണ്ട് അടിച്ചു എന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായത്.
ബെല്‍റ്റിന് അടിച്ചതു കൂടാതെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. മർദ്ദനത്തെത്തുടർന്ന് അബോധാവസ്ഥയിലായി. മൂക്കില്‍ നിന്നും ചോര വരികയും ചെയ്തിരുന്നു. ഭർത്താവും സുഹൃത്തും ചേർന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും യുവതി പറയുന്നു. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു. കൂടെ ജോലി ചെയ്യുന്നവർ അടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്ബറുകള്‍ ബ്ലോക്ക് ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം അടുക്കള കാണല്‍ ചടങ്ങിനായി കോഴിക്കോട്ടെ ഭർതൃവീട്ടില്‍ എത്തുമ്ബോള്‍, മർദ്ദനമേറ്റ് മകളെ കാണാൻ പോലും തിരിച്ചറിയാൻ പറ്റാത്ത വിധം വിരുപമായിരുന്നു. നെറ്റിയെല്ലാം മുഴച്ച്, മൂക്കില്‍ നിന്നും രക്തം പന്ന പാടുകളോടെയാണ് മകളെ കണ്ടത്. ചോദിച്ചപ്പോള്‍ കുളിമുറിയില്‍ വീണതാണ് എന്നാണ് പറഞ്ഞത്. എക്സ്റേ എടുത്തോ എന്നു ചോദിച്ചപ്പോള്‍ അതിനുള്ള കുഴപ്പമൊന്നും അവള്‍ക്കില്ല എന്നായിരുന്നു മറുപടിയെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
യുവതിയുടെ പരാതിയില്‍ ഭർത്താവ് കോഴിക്കോട് പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന സ്നേഹതീരത്തില്‍ രാഹുല്‍ പി ഗോപാല്‍ (29) നെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ജർമനിയില്‍ എയ്റോനോട്ടിക്കല്‍ എൻജിനീയറാണ് രാഹുല്‍. മർദ്ദനമേറ്റ എറണാകുളം പറവൂർ സ്വദേശിനിയായ യുവതി പറവൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാ