മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകം; പത്ത് പേര് അറസ്റ്റില്‍
മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പത്ത് പേർ അറസ്റ്റില്‍. നാട്ടുകാരായ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ. പോള്‍, അമല്‍, അതുല്‍ കൃഷ്ണ, എമില്‍, സനല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. പത്തുപേരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. അവശനിലയിലായ അശോക് ദാസിനെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.