നെയ്യാറ്റിൻകര കൊലക്കേസ് ; നാലുപേര്‍ പിടിയില്‍

കഴിഞ്ഞദിവസം കൊടങ്ങാവിള ടൗണില്‍ നടന്ന കൊലപാതകത്തില്‍ നാലുപേർ പൊലീസ് പിടിയില്‍. ഒന്നാം പ്രതി വെണ്‍പകല്‍ പട്ട്യക്കാല പട്ട്യക്കാലപുത്തൻവീട് ജെ.എസ്. ഭവനില്‍ ജെ.എസ്. ജിബിൻ, നെല്ലിമൂട് പെരുങ്ങോട്ടുകോണം കണ്ണറവിളയില്‍ മനോജ്, ചൊവ്വര ചപ്പാത്ത് ബഥേല്‍ ഭവനില്‍ അഭിജിത്ത്, കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി പ്ലാവിളപുത്തൻവീട്ടില്‍ രജിത്ത് എന്നിവരാണ് തമിഴ്നാട്ടില്‍നിന്ന് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ ജിബിൻ പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച മുമ്ബാണ് ജയില്‍മോചിതനായത്. പ്രതികള്‍ ആദിത്യന്റെ മുൻപരിചയക്കാരാണ്. പട്ട്യക്കാലക്കുസമീപം പപ്പടക്കടയില്‍ ജോലി നോക്കിയിരുന്ന ആദിത്യന് ജിബിനുമായി പരിചയമുണ്ടായിരുന്നു. ഇവർ തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നു.
രണ്ടുമാസം മുമ്ബ് ആദിത്യൻ ജിബിനില്‍ നിന്ന് വാങ്ങിയ ബൈക്കിന്റെ ഫിനാൻസിനെ ചൊല്ലിയുള്ള സാമ്ബത്തികതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രഥമിക നിഗമനം.