പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ നഗ്നതാപ്രദര്‍ശനം; പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും.
കാഞ്ഞിരംകുളം പനനിന്ന പൊട്ടക്കുളംവീട്ടില് സജി(39)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ അധിക കഠിനതടവുകൂടി അനുഭവിക്കണം.
2023 നവംബര്‍ 19നായിരുന്നു സംഭവം. കുട്ടിയും മാതാവും താമസിക്കുന്ന വീട്ടില്‍ പ്രതി അതിക്രമിച്ചുകയറി വീടിന് മുന്‍വശം നിന്ന അതിജീവിതയെ പ്രതി അസഭ്യം പറയുകയും നഗ്നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു.
അന്നത്തെ കാഞ്ഞിരംകുളം സബ് ഇന്‍സ്പെക്ടര്‍ ജി.എസ്. രമേഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.