വീട്ടു ജോലിക്കാരിയായ ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസ്; മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡിയ്ക്ക് ജയിൽ മാറ്റം
വീട്ടുജോലിക്കാരിയായ ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജയിൽ മാറ്റം. ചികിത്സ ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ അപേക്ഷയ്ക്ക് പിന്നാലെയാണ് ജയിൽ മാറ്റം. പ്രതി ചികിത്സ നടത്തുന്ന ആശുപത്രി തിരുവനന്തപുരത്താണെന്ന് പറഞ്ഞായിരുന്നു ഈ അപേക്ഷ നൽകിയത്. എന്നാൽ ഇയാളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പൊലീസിന് സംശയങ്ങളുണ്ട്. ഇതേതുടർന്നുള്ള അന്വേഷണം നടന്നു വരികയാണ്.
കഴിഞ്ഞ മാസം 15നായിരുന്നു വീട്ടു ജോലിക്കാരിയായ ഒഡീഷക്കാരിയായ യുവതിയെ പ്രതി പീഡിപ്പിച്ചത്. 22കാരി യുവതിയെ ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കിയാണ് ഇയാൾ പീഡിപ്പിച്ചത്. ഭാര്യ പുറത്തുപോയ സമയത്താണ് ഇയാൾ പീഡനം നടത്തിയത്. ലഹരി കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്.