ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രിന്‍സിപ്പല്‍ പിടിയില്‍
ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ ഭിന്നശേഷിക്കാരിയായ 10 വയസ്സുള്ള വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 65കാരനായ പ്രിൻസിപ്പല്‍ അറസ്റ്റിലായി. ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.
ഓര്‍മക്കുറവുള്ള വിദ്യാര്‍ഥിനി വ്യാഴാഴ്ച സ്കൂളില്‍നിന്ന് വീട്ടിലേക്ക് വന്നപ്പോള്‍ സ്വകാര്യഭാഗത്തുനിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പെട്ട മാതാവ് വര്ത്തൂറിലെ ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രി അധികൃതരാണ് ഇക്കാര്യം വര്‍ത്തൂര്‍ പൊലീസില്‍ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ 11നും ഉച്ചക്ക് ഒരു മണിക്കും ഇടയിലാണ് സംഭവം. സ്കൂളിന് അടുത്തുള്ള തന്റെ വീട്ടിലേക്ക് പ്രിൻസിപ്പൽ വിദ്യാര്‍ഥിനിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 140 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ 10 വര്‍ഷമായി ഇയാള്‍ പ്രിൻസിപ്പലാണ്. മറ്റു വിദ്യാര്‍ഥിനികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.