ബലാത്സംഗക്കേസ്; യൂട്യൂബര് അറസ്റ്റില്
Posted On February 16, 2025
0
143 Views
ബലാത്സംഗകേസില് പ്രതിയായ യൂട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുപ്പറമ്പില് വീട്ടില് മുഹമ്മദ് നിഷാല് (25) ആണ് പൊലീസിൻറെ പിടിയിലായത്.
ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒരു യുവതിക്ക് വിവാഹവാഗ്ദാനം നല്കിയ ശേഷം, നഗ്ന ഫോട്ടോകളും വീഡിയോകളും പകര്ത്തി സമൂഹ മാധ്യമങ്ങള് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കളമശ്ശേരി പൊലീസ് ഇന്സ്പെക്ടർ എം ബി ലത്തീഫിന്റെ നേതൃത്വത്തില് പ്രതിയെ കോഴിക്കോട് നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാന്ഡ് ചെയ്തു.
Trending Now
An anthem forged in fire!👑🔥
October 29, 2025













