ഏഴു പേര് മരിച്ച തീപ്പിടിത്തം ; പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകപോക്കിയതെന്ന് പൊലീസ്
മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്നലെ രണ്ട് നില കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് വിലയിരുത്തൽ. തീപ്പിടിച്ച ഫ്ലാറ്റിലെ പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ചെയ്ത പ്രതികാരമാണെന്നാണ് പൊലീസ് പറയുന്നത്. ഇതേ കെട്ടിടത്തിൽ മുകൾ നിലയിൽ താമസിക്കുന്ന യുവാവാണ് തീയിട്ടത്.
സഞ്ജയ് ദീക്ഷിത് എന്ന യുവാവാണ് സംഭവത്തിൽ പൊലീസ് പിടിയിലായത്. കെട്ടിടത്തിന് തീയിടുകയായിരുന്ന ലക്ഷ്യം. പെൺകുട്ടി ഉപയോഗിച്ചിരുന്ന ടൂ വീലറിന് തീയിട്ടപ്പോൾ അത് മറ്റ് വാഹനങ്ങളിലേക്ക് പകരുകയും ആ തീ കെട്ടിടത്തിലേക്ക് പടരുകയും ആയിരുന്നു.
തീപിടിത്തത്തിൽ ഏഴ് പേരാണ് മരിച്ചത്.പുലർച്ച് രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് തീപ്പിടിത്തമുണ്ടായത്. ആദ്യഘട്ടത്തിൽ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തിയത്. എന്നാൽ വിശദമായ അന്വേഷണത്തിലാണ് തീയിട്ടതാണെന്ന സംശയത്തിൽ പൊലീസ് എത്തിയത്. ഇതേ കെട്ടിടത്തിലുള്ള ആളുകളെ ചോദ്യം ചെയ്തപ്പോഴാണ് സഞ്ജയ് ദീക്ഷിതിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇൻഡോർ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Content Highlight – Seven killed in fire; Police say revenge for rejecting love proposal