ലൈംഗിക പീഡന കേസ്; മുൻകൂര് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്
Posted On September 2, 2024
0
286 Views
ലൈംഗിക പീഡന കേസില് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്.ആരോപണങ്ങള് തെറ്റെന്ന് സിദ്ധീഖ് പറഞ്ഞു.
യുവനടിയുടെ പരാതിയില് സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല് വകുപ്പുകള് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകളനുസരിച്ചാണ് കേസ്.2016ല് മാസ്ക്കറ്റ് ഹോട്ടലില് സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. പരാതിക്കാരിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്.













