എസ്.പി സുജിത് ദാസിന് സസ്പെൻഷൻ; ഗുരുതര ചട്ടലംഘനമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
പി.വി. അൻവർ എം.എല്‍.എ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച എസ്.പി സുജിത് ദാസിനെ അന്വേഷണ വിധേയമായി സർവിസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.
ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എസ്.പിയായിരിക്കെ എം.എല്‍.എയെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് സുജിത് ദാസിന് എതിരെയുള്ള ആരോപണം.
മലപ്പുറം എസ്.പി ആയിരിക്കെ നടന്ന മരംമുറിയെ തുടർന്നുണ്ടായ പരാതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. എസ്.പി ക്യാമ്ബ് ഓഫിസിലെ മരം മുറിച്ചുകടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാല്‍ സർവീസിലുള്ള കാലം മുഴുവൻ കടപ്പെട്ടിരിക്കും എന്നാണ് സുജിത് ദാസ് പറയുന്നത്. ഡി.ജി.പി ആയാലും തന്റെ സേവനം പി.വി അൻവറിന് ഉണ്ടാകുമെന്നും മലപ്പുറം മുൻ എസ്.പിയും നിലവില്‍ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസ് വാഗ്ദാനം നല്‍കിയിരുന്നു.