സുഭദ്ര കൊലപാതകം; സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുല്ലയ്ക്കല് സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി.
സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വര്‍ണ വള ശര്‍മിള ഈ കടയിലാണ് വിറ്റത്. സ്വര്‍ണം ഉരുക്കി എന്നാണ് വിവരം.
കേസിലെ മാത്യുസ്, ശർമിള, റൈനോൾഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ മറ്റാർക്കും നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഓഗസ്റ്റ് നാലിന് കാണാതായ കടവന്ത്ര സ്വദേശി 73 കാരി സുഭദ്രയെ സെപ്റ്റംബർ 10 ന്നാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 7 ന്ന് ഉച്ചയ്ക്ക് സുഭദ്രയെ മാത്യൂസും ഷർമിളയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് റിമാന്റ് റിപ്പോർട്ട്.