സ്വപ്ന സുരേഷിന് എം വി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസില്‍ ജാമ്യം: ഈ മാസം 26 ലേക്ക് കേസ് മാറ്റി
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നല്കിയ അപകീർത്തി കേസില്‍ ജാമ്യം.
സ്വപ്ന സുരേഷ് ജാമ്യം എടുത്തത് തളിപ്പറമ്ബ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ്. കേസില്‍ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് പല തവണ ഹാജരാകാൻ സമൻസ് നല്‍കിയെങ്കിലും കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നില്ല. പിന്നീട് ഹാജരായത് കോടതി വാറൻറ് പുറപ്പെടുവിച്ചതിനെ തുടർന്നാണ്. സമൂഹമാധ്യമത്തിലൂടെ സ്വപ്ന പറഞ്ഞത്, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിൻവലിച്ചാല്‍ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ വാഗ്ദാനം ചെയ്തെന്നായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചത്.