വാഹനപരിശോധനയ്ക്കിടെ എസ്ഐയെ കാറിടിച്ചു തെറിപ്പിച്ച കേസ്; പ്രതി പിടിയില്
Posted On June 16, 2024
0
266 Views

വാഹനപരിശോധനയ്ക്കിടെ എസ്ഐ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്. കാര് ഓടിച്ചിരുന്ന അലന് എന്ന 19 കാരനെ പട്ടാമ്ബിയില് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൃത്താല പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പട്ടാമ്ബിയിലെ ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു അലന് ഒളിച്ചിരുന്നത്. അലന് പോയ വാഹനത്തിന്റെ റൂട്ടുകള് പൊലീസ് ട്രാക്ക് ചെയ്തിരുന്നു. അങ്ങനെയാണ് അലന്റെ ഒളിവിടത്തിലെത്തിയത്. ഇയാളെ തൃത്താല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025