വീഴ്ച സംഭവിച്ചു; ഡീനിനേയും അസി. വാര്‍ഡനേയും സസ്പെൻഡ് ചെയ്യും – മന്ത്രി ജെ. ചിഞ്ചുറാണി
Posted On March 3, 2024
0
241 Views

പുക്കോട് വെറ്ററിനറി കോളേജ് ഡീൻ എം.കെ. നാരായണനെയും അസി. വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നല്‍കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ഡീൻ ഉത്തരവാദിത്വം നിർവഹിച്ചില്ലായെന്നും ഹോസ്റ്റലില്‍ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഹോസ്റ്റല്‍ വാർഡൻ ഡീനാണ്. ഫിസിക്കല്‍ എഡ്യൂക്കേഷൻ അധ്യാപകനാണ് അസി. വാർഡൻ. എല്ലാ ദിവസവും ഹോസ്റ്റലില്‍ പോയി റിപ്പോർട്ട് എടുക്കേണ്ട ചുമതല ഇരുവർക്കുമുണ്ട്. റിപ്പോർട്ട് പ്രകാരം വീഴ്ച സംഭവിച്ചതായി മനസിലായ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സ്പെൻഡ് ചെയ്യാൻ നിർദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.