ജയിലിലെ ഭക്ഷണം ദഹിക്കുന്നില്ല; വയറിളക്കം ഉണ്ടാകുന്നു; വീട്ടിലെ ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുമതി നല്‍കൂ: ഹൈക്കോടതിയില്‍ നടൻ ദര്‍ശന്റെ റിട്ട്
ബെംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നടൻ ദർശൻ ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്കി.
ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് നടൻ ദർശൻ. വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയില്‍ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയത്.
ജയിലില്‍ വിളമ്ബുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു.ഇത് ജയില്‍ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയില്‍ പരാമർശിച്ചിട്ടുണ്ട്.
വയറിളക്കവും ദഹനക്കേടും കാരണം ദർശന്റെ ശരീരഭാരം വളരെ കുറവാണ്. ദർശന്റെ ശരീരഭാരം നന്നേ കുറഞ്ഞിട്ടുണ്ട്. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നല്‍കണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാല്‍ ജയില്‍ അധികൃതർ അംഗീകരിച്ചില്ല, ജയില്‍ അധികൃതരുടെ നിഷേധം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഇത് തുടർന്നാല്‍, ദർശന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വീട്ടിലെ ഭക്ഷണം അനുവദിച്ചാല്‍ ആരും കഷ്ടപ്പെടില്ല. ഇത് സർക്കാരിന്റെ ഖജനാവിലെ ഭാരവും കുറയ്ക്കും. അതിനാല്‍ ജയിലില്‍ വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് നടൻ ദർശൻ ഹൈക്കോടതിയോട് അപേക്ഷിച്ചു.
രേണുകസ്വാമി വധക്കേസില്‍ നടൻ ദർശനും സുഹൃത്ത് നടി പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.