സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ യാത്രക്കാരന് കുത്തേറ്റു
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തത ആളെയാണ് സഹയാത്രികൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് നെറ്റില്‍ കുത്തി പരിക്കേല്‍പ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം.
ട്രെയിൻ വടകരയില്‍ എത്തിയപ്പോള്‍ ആർപിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. കോച്ചിനുള്ളില്‍ ശല്യം ചെയ്തപ്പോള്‍ മാറിനില്ക്കാൻ പല തവണ ഇയാളോട് സ്ത്രീകള്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോഴാണ് യാത്രക്കാരൻ ഇടപെട്ടത്. തുടർന്ന് സ്ക്രൂ ഡൈവർ ഉപയോഗിച്ച് ഇയാള്‍ യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു.