”ഫോണ്‍ അന്നേ അന്വേഷണസംഘത്തെ ഏല്‍പ്പിച്ചു”; പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയില്‍ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. പൊലീസ് വിശദമായി എല്ലാം അന്വേഷിച്ചിരുന്നു. പള്‍സര്‍ സുനി ബസ് ഡ്രൈവര്‍ ആയിരുന്നപ്പോള്‍ മുതല്‍ ശ്രീലക്ഷ്മിക്ക് സൗഹൃദം ഉണ്ടായിരുന്നു. മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചിരുന്നു. അറിയാവുന്ന വിവരങ്ങളെല്ലാം പൊലീസിനോട് പറഞ്ഞിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പറഞ്ഞു.
ശ്രീലക്ഷ്മിയുടെ ഫോണ്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ആ ഫോണ്‍ തിരിച്ചു വാങ്ങിച്ചിട്ടില്ല. ഫോണ്‍ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തി. നടിയെ ആക്രമിച്ച സംഭവത്തില്‍ ഞങ്ങള്‍ക്ക് ഒരു പങ്കും ഇല്ലെന്ന് ബോധ്യമായതോടെയാണ് പൊലീസ് ഞങ്ങളെ ഒഴിവാക്കിയത്. എന്നിട്ടും രണ്ടു മൂന്നു തവണ കൂടി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അന്നെല്ലാം പൊലീസ് അന്വേഷണത്തോട് സഹകരിക്കുകയും ചെയ്തിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പറഞ്ഞു.
പള്‍സര്‍ സുനി ബസ് ഓടിക്കുന്ന കാലത്തുള്ള ഫ്രണ്ട്ഷിപ്പാണ്. സംഭവം നടന്ന അന്നും വിളിച്ചിരുന്നു. അക്കാര്യം പറഞ്ഞിട്ടുണ്ട്. ആളെപ്പറ്റി ഒരുപാട് ധാരണയൊന്നുമില്ല. ബസില്‍ കണ്ട പരിചയമാണുള്ളത്. ശ്രീലക്ഷ്മിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നതിന്, സംഭവത്തില്‍ ഞങ്ങള്‍ക്ക് ഒരു റോളും ഇല്ലെന്നു പൊലീസ് കണ്ടെത്തിയെന്നാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പ്രതികരണം.













