മടങ്ങിവരവ് ഇല്ലാത്ത ലോകമാണ് കുറ്റകൃത്യങ്ങളുടേത്, വാളെടുത്തവൻ വാളാൽ തന്നെ; ലാൽജുവിൻറെ കൊലപാതകത്തിൽ പോലീസ് ഓഫീസറുടെ കുറിപ്പ്.
പള്ളുരുത്തിയിൽ ലാൽജു എന്ന യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിലായി. ചോറ് അച്ചു എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതൽ പേർക്ക് സംഭവത്തിലുള്ള പങ്ക് പോലീസ് പരിശോധിക്കുകയാണ്. കേസിൽ മുഖ്യ പ്രതി ഫാജിസ് ഇന്നലെ പിടിയിലായിരുന്നു. പള്ളുരുത്തിയിലെ ബന്ധുവീട്ടിൽ വച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ ലഹരി ഇടപാടുകളടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇന്നലെ രാത്രി എട്ടരയോടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഏലൂർ സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്. കുഴഞ്ഞുവീണ ലാൽജു ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ മരിച്ചു. കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജി ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലപ്പെട്ട ലാൽജു 2021 ൽ കുമ്പളങ്ങിയിൽ ലാസർ എന്നയാളെ കൊന്ന കേസിൽ പ്രതിയാണ്. മറ്റ് നിരവധി കേസുകളി ലും പ്രതിയാണ് മരിച്ച ലാൽജു. ലാൽജുവിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു.
കൊല്ലപ്പെട്ട ലാൽജുവിനെ കുറിച്ച് പോലീസ് ഉദ്യോഗസ്ഥനായ വിബിൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ് – അത്ര എളുപ്പമല്ല ഒരു തിരിച്ച് വരവ് എന്ന തലക്കെട്ടോടെയാണ് ആ കുറിപ്പ് തുടങ്ങന്നത് 2010 – 15 കാലത്ത് പനങ്ങാട് – മരട് സ്റ്റേഷനുകളിലെ എസ്ഐ ആയിരുന്ന സമയത് നിര്വാഡ്ജ്ഹി കേസുകളിൽ ഞാൻ ലാൽജുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നു ലാൽജു. പഴയ രീതിയിലുള്ള പോലീസിംഗ് തത്വശാസ്ത്രം ആയിരുന്നതിനാൽ, സ്റ്റേഷനിൽ ലാൽജുവിനോടുള്ള പെരുമാറ്റവും കഠിനമായിരുന്നു.നീ ഇങ്ങനെ പോയാൽ ആരുടെയെങ്കിലും കുത്ത് കൊണ്ട് ചാകും എന്ന് പലതവണ അവനോട് പറഞ്ഞിട്ടുണ്ട്. പക്ഷെ പുറത്ത് എവിടെ വച്ച് കണ്ടാലും, എത്ര കഠിനമായി പെരുമറിയാലും, അതിന്റെ വൈരാഗ്യം ഒന്നുമില്ലാതെ സാറേ എന്നുവിളിച്ച് അവൻ ഓടിവരുമായിരുന്നു. സഹായം ആവശ്യമുള്ള സന്ദർഭങ്ങളിൽ, യാതൊരു അപേക്ഷയും കൂടാതെ സഹായിക്കുകയും ചെയ്യും. ശകാരിച്ചും, ഉപദേശിച്ചും, കേസെടുത്ത് റിമാൻഡ് ആക്കിയും ലാൽജുവിനെ പരിവർത്തനം ചെയ്യാമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. 2014 ൽ വൈറ്റിലയിലെ നൈൽ പ്ലാസ ബാറിന് പുറത്ത് വച്ച്, മദ്യപ സംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടയിൽ, ബിയർ കുപ്പി പൊട്ടിച്ച് ഒരാളുടെ വയറ്റിൽ കുത്തിയ ശേഷം അവൻ ഒളിവിൽ പോകുകയും, പിന്നീട് ഈരാറ്റുപേട്ടയിൽ നിന്നും അറസ്റ്റ് ചെയ്തതുമാണ് എന്റെ കാലഘട്ടത്തിലെ അവസാനത്തെ കേസ്. ഇപ്പോൾ പത്ത് വർഷങ്ങൾക്ക് ശേഷം, കുറ്റകൃത്യങ്ങളുടെ ലോകത്ത് നിന്നും, ഒരു മടക്കയാത്ര ഇല്ലാതെ ഞാൻ ശകാര രൂപേണ പ്രവചിച്ചത് പോലെ ആരുടെയോ കുത്ത് കൊണ്ട് ലാൽജു കൊല്ലപ്പെട്ടിരിക്കുന്നു.ലാൽജുവിന് വേണ്ടി വിലപിക്കാൻ അധികം പേരൊന്നും ഉണ്ടാവില്ല. അതിന്റെ ആവശ്യവുമില്ല. ആരും ഒരു കുറ്റവാളിയായി ജനിക്കുന്നില്ല എന്ന പരമ സത്യത്തിൽ അടിയുറച്ച് വിശ്വസിച്ച് കൊണ്ട് തന്നെ പറയട്ടെ.. ലഹരിയുടെയും, കുറ്റകൃത്യങ്ങളുടെയും, ഇരുണ്ട ലോകത്ത് നിന്നും, പ്രത്യാശയുടെയും, ശാന്തിയുടെയും സമുജ്വല ലോകത്തേക്ക് കാതങ്ങളുടെ ദൂരമുണ്ട്. കടലാഴങ്ങൾ ഏറെയുണ്ട്.. അത്ര എളുപ്പമല്ല ഒരു തിരിച്ച് വരവ് എന്ന് ആവർത്തിച്ച് കൊണ്ടാണ് ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത്.
ഒരിക്കൽ ഇറങ്ങിച്ചെന്നാൽ പിന്നെയൊരു മടങ്ങിവരവ് ഇല്ലാത്ത ഒന്നാണ് കുറ്റകൃത്യങ്ങളുടെ ലോകം. വാളെടുത്തവാൻ വാളാൽ എന്ന പ്രയോഗം ഏറ്റവും കൂടുതൽ യോജിക്കുന്ന ഒരു സ്ഥലവും കൂടെയാണ് ആ ലോകം..