കൊല്ലപ്പെടുന്നതിന് മുമ്ബ് വനിത ഡോക്ടര്‍ അതിക്രൂര പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ആഗസ്റ്റ് ഒമ്ബതിന് ആർ.ജി കർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
അത്യന്തം ക്രൂരമായ ആക്രമണമാണ് ഇര നേരിടേണ്ടി വന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. തല, മുഖം, കഴുത്ത്, കൈകള്‍, ജനനേന്ദ്രിയം എന്നിവിടങ്ങളില്‍ പതിനഞ്ചോളം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മുറിവുകള്‍ എല്ലാം മരണത്തിന് മുമ്ബ് ഉണ്ടായതാണ്. ശ്വാസം തടസമാണ് വനിത ഡോക്ടറുടെ മരണകാരണം.
സ്വകാര്യ ഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ രേഖപ്പെടുത്തിയതായും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രക്തത്തിന്റെയും മറ്റു ശരീര സ്രവങ്ങളുടെയും സാമ്ബിളുകള്‍ കൂടുതല്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസിലെ സിവില്‍ വോളന്റിയറായ സഞ്ജയ് റോയിയെ മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്ന് അറസ്റ്റ് ചെയ്തിരുന്നു.
28 വയസ്സുള്ള റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.