എംടിയുടെ വീട്ടിലെ മോഷണം; കുറ്റം സമ്മതിച്ച് പ്രതികളായ പാചകക്കാരിയും ബന്ധുവും

സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പ്രതികള്‍.
മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ കടകളില്‍ വില്പന നടത്തിയെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്കി. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടിലാണ് മോഷണം നടന്നത്. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. രാവിലെ പ്രതികളെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. സെപ്റ്റംബർ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം.