ഉദയ്പൂർ കൊലപാതകം ; പ്രതികൾക്ക് ഐ എസ് ബന്ധമെന്ന് സൂചന, അന്വേഷണത്തിന് പ്രത്യേക സംഘം
പ്രവാചകനെ നിന്ദിച്ചതിന്റെ പേരിൽ ബി ജെ പിയിൽ നിന്ന് പുറത്താക്കിയ നൂപൂർശർമയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് ഭീകര ബന്ധമെന്ന് സൂചന. പ്രതികൾക്ക് ഐ എസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്.
പ്രതികളിൽ ഒരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുള്ള ചില ചിത്രങ്ങളിൽ ഐ എസ് സൂചനകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ ഐ എസുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നിന്ന് അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടെന്നും സൂചനയുണ്ട്.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി എൻ ഐ എ സംഘം രാജസ്ഥാനിൽ എത്തിയിട്ടുണ്ട്. ഇവരുടെ തീവ്രവാദബന്ധമുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഉദയ് പൂരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും സംഘർഷ സാധ്യതയുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട കനയ്യ പൊലീസിനെ സമീപിച്ചിരുന്നു. എന്നാലിത് പൊലീസ് ഗൌരവമായി എടുത്തില്ല. കൊലപാതകത്തിന് ഏതെങ്കലും സംഘടനയുടേയോ വ്യക്തികളുടേയോ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. വിദേശ ഗൂഢാലോചന ഉൾപ്പെടെയുള്ളവ പരിഗണനിയിലാണ്.
കൊലപാതകത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നാല് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ള ഇവർ എൻ ഐ എയുമായി കാര്യങ്ങൾ വിശദമായി പങ്കുവെക്കും.
Content Highlights: Udaipur Murder NIA Case